ഡാറ്റാ നിരക്കില്‍ വന്‍ ഇളവ് നല്‍കി വോഡഫോണും രംഗത്ത്. ഒരു ജിബിയുടെ ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്ന പുതിയ ഓഫറുമായാണ് വോഡഫോണ്‍ എത്തിയിരിക്കുന്നത്. 4ജി സമാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കുക.
ഒരു ജിബിയോ അതിനു മുകളിലോ ഉള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി അധികമായി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് 250 രൂപയാണ് നിലവിലുള്ള നിരക്ക്. ഡിസംബര്‍ 31 വരെയായിരിക്കും ഈ ഓഫറിന്റെ കാലാവധി.
കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും 9 ജിബി ഓഫര്‍ ലഭിക്കും. എന്നാല്‍ രാജസ്ഥാന്‍, യുപി, കര്‍ണാടക, കേരള, ഹരിയാന, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, അസം, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ഓഫര്‍ ലഭ്യമാകൂ.