ഇനി സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്

അഭിറാം മനോഹർ

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:08 IST)
സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവു എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
 
മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി ആര്‍ടിഒമാര്‍ക്ക് ഇനി വാഹന രജിസ്‌ട്രേഷന്‍ നിരാകരിക്കാനാകില്ല.  ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒ പരിധിയിലും വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹന രജിസ്‌ട്രേഷന്‍ നടത്തണമെന്ന ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍