വില വര്‍ദ്ധനയ്‌ക്കൊടുവില്‍ തക്കാളിയുടെ വിലയില്‍ കുറവ് വന്നു തുടങ്ങി. തമിഴ്‌നാട്ടില്‍ തക്കാളിയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കൂടിയതുമാണ് വില കുറയാന്‍ കാരണമായത്. നാല്‍പ്പത് രൂപയ്‌ക്ക് താഴെയാണ് ഇപ്പോള്‍ തക്കാളിയുടെ വില.
ദിവസങ്ങള്‍ക്ക് മുമ്പു കിലോയ്‌ക്ക് 120 രൂപയായിരുന്നു തക്കാളിക്ക്. ഏറ്റവും വലിയ തക്കാളിക്ക് 60 രൂപയും സാധാരണ വലുപ്പമുള്ളവയ്‌ക്ക് 40 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. കര്‍ണാടകയില്‍ കാലാവസ്ഥ വ്യതിയാനം മുലമാണ് തക്കാളിക്ക് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ചെറിയ ഉള്ളി ചില്ലറവില 40 രൂപയാണ്. 100 രൂപയില്‍ നിന്ന് ബീന്‍സിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. വരുംദിനങ്ങളിൽ പച്ചക്കറിവില ഇനിയും കുറയും എന്നാണ്, ചരക്കു ശേഖരിച്ചെത്തിക്കുന്നവർ പറയുന്നത്. ആവശ്യത്തിന് ഉല്പന്നങ്ങൾ വിളവെടുത്തിട്ടുണ്ട്.