ഡോളറുമായുള്ള വിനിമയത്തില്‍ വീണ്ടും ദുര്‍ബലമായി രൂപ. ഇത് ഒന്‍പതു മാസത്തിനു ശേഷമാണ് രൂപയുടെ മൂല്യം 62 രൂപയ്ക്കു മുകളിലെത്തുന്നത്.
ഇന്നലെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 61 രൂപ 96 പൈസ എന്ന നിലയിലായിരുന്നു വ്യാപാരം നിര്‍ത്തുമ്പോള്‍ രൂപ. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഉടന്‍ 62 രൂപ 22 പൈസയില്‍ എത്തുകയായിരുന്നു.
ഡോളറിന് ഉണ്ടായ അത്ഭുതകരമായ വളര്‍ച്ചയും എണ്ണ വിലയിടിവുമാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമായത്. ഇതുകൂടാതെ എണ്ണവില താഴ്ന്നതോടെ കമ്പനികള്‍ വ്യാപകമായി ഡോളര്‍ വിപണിയില്‍ പ്രവേശിച്ചതും രൂപയ്ക്കു തിരിച്ചടിയായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്ര താഴ്ന്ന നിലയില്‍ രൂപ ഇതിനു മുന്‍പ് എത്തിയത്.