ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ അനിശ്ചിതകാല സമരം തുടങ്ങി; സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകും

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2016 (09:43 IST)
ഉദയംപേരൂരില്‍ ഉള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ബോട്ട്‌ലിംഗ് പ്ലാന്റില്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടങ്ങി. സമരം ആരംഭിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകും.
 
സേവന, വേതന കരാര്‍ വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് സമരം. റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
 
പ്ലാന്റിലെ ഹൌസ് കീപ്പിംഗ്, ലോഡിംഗ് - അണ്‍ ലോഡിംഗ് തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.