സെറ്റ് ടോപ് ബോക്‌സുകൾ മാറ്റാതെ ഡിടിഎച്ച് കമ്പനി മാറാനുള്ള സേവനമൊരുക്കണമെന്ന് ട്രായ്

അഭിറാം മനോഹർ

ഞായര്‍, 12 ഏപ്രില്‍ 2020 (13:39 IST)
സെറ്റ് ടോപ് ബോക്‌സുകൾ എല്ല കമ്പനികൾക്കും ഉപയോഗിക്കാൻ തരത്തിൽ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്നും ട്രായ് പറഞ്ഞു.
 
ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും ഉപയോഗിക്കാൻ സാധിക്കണമെന്നാണ് ട്രായ് നിർദേശം, ഇതിനായി കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിൽ ബ്ഗേദഗതി കൊണ്ടുവരണമെന്നും ട്രായ് പറയുന്നു.ഡിജിറ്റല്‍ ടെലിവിഷന്‍ സെറ്റുകളില്‍ സാറ്റ്‌ലൈറ്റ്, കേബിള്‍ സംവിധാനങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍