ഇനി ഡിടിഎച്ചും പോർട്ട് ചെയ്യാം. പുതിയ സംവിധാനവുമായി ട്രായ് !

വെള്ളി, 27 ഡിസം‌ബര്‍ 2019 (17:47 IST)
ഡയറക്ട് ടൊ ഹോം ടെലിവിഷൻ സംവിധാനമാണ് ഇപ്പോൾ മിക്ക വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നത്. പ്രമുഖ ടെലികോം ദതാക്കൾ ഉൾപ്പടെ നിരവധി കമ്പനികൾ ഡിടിഎച്ച് സാംവിധാനവും നൽകുന്നുണ്ട്. സേവനങ്ങൾ മോശമായാലോ, മറ്റു കാരണങ്ങൾ കൊണ്ടോ ഡിടിഎച്ച് മാറണം എന്ന് കരുതിയാൽ വലിയ പൊല്ലാപ്പ് തന്നെയാണ് എന്നതാണ് വാസ്തവം.
 
ഡിഷും സെറ്റ്‌ടോപ് ബോക്സും ഉൾപ്പെടെ സകലതും മാറ്റണം. എന്നാൽ ഇനി ആ പെടാപ്പാടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മറ്റൊരു ഡിടിഎച്ചിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്നവർക്കായി പോർട്ടബലിറ്റി സംവിധാനം കൊണ്ടുവരികയാണ് ട്രായ്. മൊബൈൽ നമ്പരുകൾ പോർട്ട് ചെയ്യുന്നതിന് സമാനമായി ഡിടിഎച്ചും പോർട്ട് ചെയ്യാനാകും എന്ന് സാരം.
 
ഈ സംവിധാനം .2019 അവസാനം വരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ 2020 പോർട്ടബിലിറ്റി ലഭ്യമാക്കും എന്നാണ് സൂചന. ഡിഷോ സെറ്റ്‌ടോപ്പ് ബോക്സോ മാറാതെ തന്നെ മറ്റൊരു കമ്പനിയിലേക്ക് മാറാനാകും എന്നതാണ് ഈ രീതിയുടെ ഗുണം. സെറ്റ്ടോപ്പ് ബോക്സിലെ ചിപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള കാർഡ് വഴിയാണ് ഇത് സാധ്യാമാക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍