എടിഎമ്മിൽനിന്നും പണം പിൻവലിക്കാൻ ഇനി ഒടിപിയും നൽകണം, പുതിയ സംവിധാനവുമായി എസ്‌ബിടി

വെള്ളി, 27 ഡിസം‌ബര്‍ 2019 (16:26 IST)
എസ്‌ബിടി അക്കൗണ്ട് ഉപയോക്താക്കൾ ഇനി എടിഎമ്മിൽനിന്നും പണമെടുക്കൻ പോകുമ്പോൾ മൊബൈൽഫോൺ എടുക്കാൻ മറക്കണ്ട. എടിഎം ഇടപാടുകളിൽ ഒടിപി സുരക്ഷ കൂടി ഒരുക്കുകയാണ് എസ്‌ബിടി. എടിഎം തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗാമായാണ് പുതിയ സംവിധാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുന്നത്. ജനുവരി ഒന്നുമുതൽ ഈ രീതി നിലവിവിൽ വരും. 
 
പിൻവലിക്കാനുള്ള തുക എത്രയെന്ന് നൽകിയാൽ ഫോണിലേക്ക് ഓടിപി എത്തും. ഒടിപി നൽകിയാൽ മാത്രമേ പിന്നീട് ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കു. എന്നാൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മാത്രമായിരിക്കും ഓടിപി ഒഥന്റിക്കേഷനിൽ പണം പിൻവലിക്കാനാവുക.  
 
10,000 രൂപയോ, അതിന് മുകളിലോ പിൻവലിക്കുമ്പോൾ മാത്രമായിരിക്കും ഒടിപി ഒഥന്റിക്കേഷൻ ആദ്യഘട്ടത്തിൽ ഒരുക്കുക. ക്ലോൺ ചെയ്ത കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ ഇതുവഴി തടയാനാകും എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നത്. പുതിയ സംവിധാനത്തെ കുറിച്ച് എസ്ബിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം നൽകുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍