കുറഞ്ഞ വിലയില്‍ ടാറ്റാ മോട്ടോഴ്‌സ് വിപണിയിലേക്കെത്തിച്ച ഹാച്ച് ബാക്ക് ടിയാഗോയ്ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. 6,000 രൂപയോളമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ സമയത്ത് ടിയാഗോ പെട്രോള്‍ മോഡലിന് 3.39 ലക്ഷവും ഡീസല്‍ ഉയര്‍ന്ന മോഡലിന് 5.84 ലക്ഷവുമായിരുന്നു എക്‌സ് ഷോറൂം വില. പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും വില കൂട്ടാനാണ് ടാറ്റ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലായ എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി എന്നിവയ്ക്ക് 5,878 രൂപ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ എക്‌സ്ഇയ്ക്ക് 3,86,363 രൂപയും എക്‌സ്എംന് 4,17,583 രൂപയും എക്‌സ്ടിയ്ക്ക് 4,49056രൂപയുമാണ് വില.
ഡീസല്‍ എന്‍ജിനിലുള്ള ബേസ്‌മോഡലായ എക്‌സ്ബിയ്ക്ക് വില വര്‍ദ്ദിപ്പിച്ചിട്ടില്ല. ഡീസല്‍ മോഡലായ എക്‌സ്ഇ, എക്‌സ്എം എന്നിവയ്ക്ക് 5,878 രൂപ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എക്‌സ്ഇയ്ക്ക് ഇപ്പോള്‍ 4,60,596 രൂപയും എക്‌സ്എംന് 5,01,649 രൂപയുമാണ് വില. ഡീസല്‍ ഉയര്‍ന്ന മോഡലായ എക്‌സ് ഇസഡിന് 6,401 രൂപയാണ് വര്‍ദ്ധിപ്പിരിക്കുന്നത്. വാഹനത്തിന് ഇപ്പോള്‍ 5,90,550 രൂപയാണ് വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 85 പിഎസ് കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 70 പിഎസ് കരുത്തും 140 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.