ഏപ്രില്‍- സെപ്തംബര്‍ കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനത്തിന് മികച്ച നേട്ടമെന്ന് റിപ്പോര്‍ട്ട്. 2016ലെ കാലയളവിലെക്കാല്‍ 16% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.86 ലക്ഷം കോടി രൂപയാണ് ഇക്കുറി പരിഞ്ഞുകിട്ടിയതെന്നു സര്‍ക്കാര്‍ അറിയിച്ചു.
സാധാരണ പ്രത്യക്ഷ നികുതിയില്‍ ഉള്‍പ്പെടുന്നത് കമ്പനികളും വ്യക്തികളും നല്‍കുന്ന ആദായനികുതിയാണ്. വ്യക്തിഗത ആദായ നികുതിയില്‍ 30.1 ശതമാനവും കമ്പനികളുടെ നികുതിയില്‍ 8.1 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ നികുതി റീഫണ്ട് ആയി സർക്കാർ നൽകിയത് 79,660 കോടി രൂപയാണ്.