ആഴ്ചയിൽ 70 മണിക്കൂർ ജോലി, നാരായണമൂർത്തി പറയുന്നത് സ്വന്തം അനുഭവത്തിലെന്ന് സുധാ മൂർത്തി

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (18:24 IST)
ജോലി സമയം ദീര്‍ഘിപ്പിക്കണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണും എശുത്തുകാരിയും നാരായണമൂര്‍ത്തിയുടെ ഭാര്യയുമായ സുധാ മൂര്‍ത്തി. 14മത് ടാറ്റ ലിറ്റ് ഫെസ്റ്റിന് മുംബൈയില്‍ എത്തിയപ്പോഴാണ് അവര്‍ ഇതിനെ പറ്റി സംസാരിച്ചത്. നാരായണമൂര്‍ത്തി തന്റെ കരിയറില്‍ ആഴ്ചയില്‍ 80 മുതല്‍ 90 മണിക്കൂര്‍ വരെ സമയം ചെലവഴിക്കുമായിരുന്നുവെന്നും സാധാരാണ വര്‍ക്ക് വീക്ക് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്നും സുധാമൂര്‍ത്തി പറയുന്നു.
 
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നിര്‍ദേശമാണ് നാരായണമൂര്‍ത്തി നല്‍കിയത്. ഇതിന് പിന്നാലെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യയിലെ യുവാക്കള്‍ ജോലിസമയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പ്രതിസന്ധിയിലാകുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞിരുന്നു. ഗവണ്മെന്റിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഇന്ത്യയുടെ പുരോഗ്ഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും ഈ തടസ്സങ്ങള്‍ നീക്കേണ്ടത് ആവശ്യമാണെന്നും യുവാക്കള്‍ രാഷ്ട്രനിര്‍മാണത്തില്‍ ശ്രദ്ധ നല്‍കണമെന്നും നാരായണമൂര്‍ത്തി അഭ്യര്‍ഥിച്ചിരുന്നു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍