ഐ എം പി എസ് വഴിയുള്ള പണമിടപാട് പരിധി 5 ലക്ഷമാക്കി ഉയർത്തുന്നു

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (17:52 IST)
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഓണ്‍ലൈനായി തത്സമയം പണം അയക്കാവുന്ന ജനപ്രിയ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യമായ ഐ എം പി എസ് കൂടുതല്‍ ലളിതമാക്കി നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഐ എം പി എസ് വഴി പണം കൈമാറാനുള്ള പരിധി 5 ലക്ഷമാക്കി ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ 2 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ കൈമാറാന്‍ സാധിക്കുന്നത്.
 
മൊബൈല്‍ നമ്പറും അക്കൗണ്ട് ഉടമയുടെ പേരൂം ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഐ എം പി എസ് വഴി പണം കൈമാറാന്‍ സാധിക്കും. ഐ എഫ് എസ് സി കാര്യങ്ങള്‍ ആവശ്യമുല്ല. ഗുണഭോക്താവിന്റെ പേരും മുന്‍കൂട്ടി ചേര്‍ക്കേണ്ടതില്ല. 2023 സെപ്റ്റംബറില്‍ 5.07 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ഐ എം പി എസ് വഴി നടന്നതായാണ് കണക്കുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍