2022ൽ 7400 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 126 ലക്ഷം കോടി മൂല്യം വരുന്ന ഇടപാടുകളാണിത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പെയ്മെൻ്റ് സംവിധാനമായ യുപിഐ സുരക്ഷിതമാണെന്നതിൻ്റെ ഉദാഹരണമാണ് ഇടപാടുകളിലെ ഈ വർധനയെന്നും മോദി പറഞ്ഞു. സിംഗപൂരിലെ പണമിടപാട് സ്ഥാപനമായ പേ നൗവുമായി യുപിഐ ബന്ധിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.