ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിസ്‌കി ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്റേത്, പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ വിസ്‌കി

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (13:47 IST)
ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിക്‌സി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രി ദിവാലില്‍ കളക്ടേഴ്‌സ് എഡിഷനാണ് 2023ലെ വിക്‌സീസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ബീവറേജസ് മേഖലയില്‍ ലോകത്ത് ഏറ്റവും മികച്ചുനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടിയാണ് വിസ്‌കീസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ്.
 
ചേരുവകളിലും രുചിയിലും വ്യത്യസ്തമായ 1000ലധികം ഇനം വിസ്‌കികളില്‍ നടത്തിയ തിരെഞ്ഞെടുപ്പിലാണ് ഇന്ദി ദിവാലി കളക്ടേഴ്‌സ് എഡിഷന്റെ നേട്ടം. പിക്കാഡിലി ഡീസ്റ്റിലേഴ്‌സാണ് ഈ വിസ്‌കി പുറത്തിറക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാന്‍ഡുകളെ പിന്തള്ളിയുള്ള ഈ നേട്ടം ഇന്ത്യന്‍ വിസ്‌കികള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമായേക്കും. നിലവില്‍ ലോകത്ത് ഏറ്റവുമധികം വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍