വിനോദയാത്രയ്ക്കിടെ മദ്യം കടത്തൽ : പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 23 സെപ്‌റ്റംബര്‍ 2023 (19:38 IST)
എറണാകുളം: വിനോദയാത്ര കഴിഞ്ഞു ഗോവയിൽ നിന്ന് തിരിച്ചെത്തിയ ടൂറിസ്റ്റ് ബസിൽ രേഖകൾ ഇല്ലാതെ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലത്തെ ടീച്ച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പലും സംഘവുമാണ് എക്സൈസ് കസ്റ്റഡിയിലായത്.

ടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ളീനർ എന്നിവരാണ് പിടിയിലായത്. കൊല്ലം സ്വദേശികളായ ഷിജു, അനന്തു, നിധിൻ, അജിത് ജോയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗോവയിൽ നിന്ന് തിരിച്ചു കൊച്ചി പാലാരിവട്ടത്തെ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ ബേസിൽ നിന്ന് മദ്യം പിടികൂടിയത്. ടി.ടി.സി വിദ്യാർത്ഥികളായ 33 പെൺകുട്ടികളും പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.

ബസ്സിന്റെ ലഗേജ് അറയിൽ പ്രിൻസിപ്പൽ തുടങ്ങിയവരുടെ ബാഗുകളിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ബസ് തടഞ്ഞു പരിശോധിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍