സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധന

Webdunia
ശനി, 5 ഡിസം‌ബര്‍ 2015 (13:53 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധന. പവന് 240 രൂപയാണ് കൂടിയത്.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19,320 രൂപയായി.
 
അതേസമയം, ഗ്രാമിന് 30 രൂപ കൂടി 2415 രൂപയിലെത്തി. മാസാരംഭത്തിൽ പവൻ വില 19,200 രൂപയായിരുന്നു.
 
ഡിസംബർ രണ്ടിന് 19,080 രൂപയായും മൂന്നിന് 18,960 രൂപയായും പവൻ വില കുറഞ്ഞിരുന്നു. വെള്ളിയാഴ്ച 19,080 രൂപയായിരുന്നു വില.
 
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.30 ഡോളർ കൂടി 1,085.80 ഡോളറിലെത്തി.