അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി സോണി എക്സ്പീരിയ XZ ഇന്ത്യന്‍ വിപണിയില്‍

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (09:46 IST)
സോണിയുടെ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോൺ എക്സ്പീരിയ XZ ഇന്ത്യന്‍ വിപണിയിലെത്തി. CMOS സെന്‍സറുകളോടു കൂടിയ പിന്‍ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. 23 MP, 13 MP എന്നിങ്ങനെയാണ് പിന്നിലെയും മുന്നിലെയും ക്യാമറകള്‍. CMOS സെൻസറിലൂടെ വസ്തുക്കളുടെ ചലനം മുന്‍കൂട്ടി മനസിലാക്കാനും പിന്തുടരാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. 
 
വെളിച്ചം കുറവുള്ള സമയങ്ങളില്‍ കൂടുതല്‍ നന്നായി ഫോക്കസ് ചെയ്യുന്നതിനായി ലേസർ ഓട്ടോഫോക്കസ് സെൻസർ സംവിധാനവും ഫോണിലുണ്ട്. കൂടാതെ നിറങ്ങളുടെ കൃത്യമായ പുനര്‍നിര്‍മിതിക്കായി RGBC-IR എന്ന സെൻസറും പ്രധാന സവിശേഷതയാണ്. കൂടാതെ 6-എലമെന്റ് f/2.0 സോണി ജി ലെൻസ്, സോണിയുടെ സ്വന്തം ബിനോജ്, 23-മെഗാപിക്സൽ എക്സമർ ആർഎസ് സെൻസർ, ഇമേജ് പ്രൊസസർ എന്നിവയും ഫോണിലുണ്ട്.
 
IP68 സര്‍ട്ടിഫിക്കറ്റോടു കൂടി എത്തുന്ന ഈ ഫോണിന് പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഒരുതരത്തിലുമുള്ള അപകടവും ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. 5.2- ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയുള്ള ഈ ഫോണിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 4 ആണ് സുരക്ഷിതത്വം നല്‍കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സോണി എക്സ്പീരിയ XZ വേരിയന്റിന് ഹബ്രിഡ് ഡ്യുവൽ സിം യൂണിറ്റാണുള്ളത്.
 
രണ്ടു സിം സ്ലോട്ടിലും 4G VoLTE സപ്പോര്‍ട്ടിങ്ങാണുള്ളത്. സിംഗിള്‍ സിം വേരിയന്റില്‍ 32 GB സ്റ്റോറേജും ഡ്യുവല്‍ സിം ഫോണില്‍ 64GB സ്റ്റോറേജുമാണുള്ളത്. സ്നാപ്ഡ്രാഗൻ 820 യുടെ കരുത്തോടു കൂടി എത്തുന്ന ഫോണില്‍ 3GB RAM, USB Type-C കണക്ടിവിറ്റി, 2900mAh ബാറ്ററി എന്നീ സവിശേഷതകളുമുണ്ട്. 49,990 രൂപ വിലയുള്ള ഈ ഫോണ്‍ ആമസോണിലൂടേയും രാജ്യത്തെ വിവിധ റീട്ടെയില്‍ സ്റ്റോറുകളിലൂടേയും ലഭ്യമാകും. 
Next Article