ഓഹരിവിപണിയില്‍ നഷ്ടം

വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (11:58 IST)
റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മുന്നേറിയ ഒഹരിവിപണിയില്‍ നേരിയ നഷ്ടം. വിപണി ആരംഭിച്ചപ്പോള്‍ തന്നെ നഷ്ടം നേരിട്ടു തുടങ്ങിയിരുന്നു. സെന്‍സെക്‌സ് സൂകയിചില്‍ 20 പോയന്റ് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ 12 പോയന്റ് നഷ്ടത്തില്‍ 8102ലാണ് വ്യാപാരം നടക്കുന്നത്.

ഡിഎല്‍എഫ്, ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ഗ്രിഡ്, പിഎന്‍ബി തുടങ്ങിയവയാണ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചത്. ഇത്തരത്തില്‍ നഷ്ടം നേരിട്ടത് 459 കമ്പനികള്‍ക്കാണ്.

അതേ സമയം 540 ഓഹരികള്‍ നേട്ടം കൊയ്യുകയും 39 ഓഹരികള്‍ മറ്റമില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്. യുണൈറ്റഡ് സ്പിരിറ്റ്‌സ്, സിപ്ല, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് നേട്ടത്തില്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക