മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ജനുവരി 2025 (11:13 IST)
mayoori
മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. അഞ്ചുവയസ്സുകാരി മയൂരി സുരേഷ് ആണ് മരിച്ചത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പില്‍ പോയപ്പോള്‍ പാമ്പിന്റെ കടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവനം നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.
 
മെഡിക്കല്‍ കോളേജ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ പിഴവാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ അങ്കണവാടിക്കെതിരെയും ആരോപണങ്ങള്‍ ഉണ്ട്. അങ്കണവാടിക്ക് ചുറ്റുമതിലോ ശുചിമുറിയോ ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍