ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണുകള്‍ വില്‍പ്പനയ്ക്കു വക്കുന്നതിനെതിരേ ഇന്ത്യയിലേ മൊബൈല്‍ റീടെയിലര്‍മാര്‍ രംഗത്ത് വന്നതോടെ സാംസംഗ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങി. ഓണ്‍ലൈന്‍സൈറ്റുകള്‍ നല്‍കുന്ന ഭീമമായ വിലക്കിഴിവുകള്‍ സാധാരണ മൊബൈല്‍ റീടെയിലര്‍മാരേ പ്രതിസന്ധിയിലാക്കിയതൊടെയാണ് ഇവര്‍ സ്വന്തമായി സംഘടന രൂപീകരിച്ച് കമ്പനിയെ സമ്മര്‍ദ്ധത്തിലാക്കിയത്.
ഒരുവര്‍ഷത്തിലേറെയായി മൊബൈല്‍ ഫോണുകളുടെ ഓണ്‍ലൈന്‍ വില്‍പനക്കാരും റീട്ടെയില്‍ വില്‍പനക്കാരും തമ്മില്‍ പോരുതുടങ്ങിയിട്ട്. അതേ സമയം സംഘടനയുടെ ഭീഷണിക്ക് വഴങ്ങി എന്ന് കമ്പനി സമ്മതിക്കുന്നില്ല. പകരം ഓണ്‍ലൈന്‍ സൈരുകള്‍ വഴി കമ്പനിക്ക് ലഭിച്ചിരുന്ന ലാഭം കുത്തനേ കുറഞ്ഞതാണ് നീക്കത്തിനു പിന്നിലെന്നാണ് സാംസംഗ് വൃത്തങ്ങള്‍ പറയുന്നത്.
സാംസങ്ങിന്റെ ഓണ്‍ലൈന്‍ വില്‍പന വഴിയുള്ള ലാഭം 30 ശതമാനത്തില്‍നിന്ന് താഴേക്കുപോയതാണ്‍ കാരണമെന്നാണ്
ഇത്തരമൊരു നടപടുയെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ സാംസങ്ങിന്റെ ചില മോഡലുകള്‍ തുടര്‍ന്നും ഓണ്‍ലൈനില്‍ വില്‍പനയ്ക്കുവരും. സാംസങ്ങിന്റെ ഗാലക്സി എസ് 5, ഗാലക്സി എസ് 5 മിനി എന്നിവ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാക്കുന്നത്.
അതേ സമയം സാംസംഗിനെതിരേ നടത്തിയ സമ്മര്‍ദ്ദം വിജയം കണ്ടതിനേ തുടര്‍ന്ന് മറ്റുകമ്പനിക്കു മേലും സമാന നീക്കം നടത്താനാണ് റീട്ടെയില്‍ വില്‍പനക്കാരുടെ സംഘടനായ ഓള്‍ ഇന്ത്യ മൊബൈല്‍ റീറ്റെയിലേഴ്സ് അസോസിയേഷന്റെ നീക്കം. ഫ്ളിപ്കാര്‍ട്ടും, ആമസോണും, സ്നാപ്ഡീലും വലിയ ഡിസ്കൌണ്ടോടെ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പനയ്ക്കുവയ്ക്കുന്നത് മൊബൈല്‍ റീട്ടെയില്‍ കടക്കാരുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിരുന്നു.
ഫ്ളിപ്കാര്‍ട്ടില്‍ എക്സ്ക്ളൂസീവായി വിറ്റ മോട്ടോ ജിയുടെ 16 ലക്ഷം ഫോണുകളാണ് വിറ്റത്. ഇതിനു പിന്നാലെ ഷിയോമിയുടെ ഫോണുകളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍ഹിറ്റായി. അടിത്തറ ഇളകുന്നത് കണ്ടാണ് റീടെയിലുകാര്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.