ഗ്യാലക്സി എസ് 6, ഗ്യാലക്സി എസ് 6 എഡ്ജ് എന്നീ സ്മാര്‍ട് ഫോണുകള്‍ സാംസങ് അവതരിപ്പിച്ചു. ഏറെ ആകാംക്ഷയോടെ മൊബൈല്‍ ഫോണ്‍ വിപണി കാത്തിരുന്ന ഈ സ്മാര്‍ട് ഫോണുകള്‍ ഏപ്രില്‍ 10 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും.
നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് സാംസങ് സ്മാര്‍ട് ഫോണുകള്‍ മുന്‍ ഭാഗത്തെ കാമറ 5 മെഗാപിക്സലും പിന്നിലെ കാമറ 16 മെഗാ പിക്സലുമാണ്. ഫോണിന്റെ വശങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുന്ന സ്ക്രീനാണ് എസ്6 എഡ്ജിന്റെ സവിശേഷത.
5.1 ഇഞ്ച് എച്ച്ഡി സൂപ്പര്‍ എഎംഒ എല്‍ഇഡി ഡിസ്പ്ലേ, ആധുനിക മെമ്മറി സംവിധാനം തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. 32, 64, 128 ജിബി മെമ്മറി ശേഷിയുള്ള ഫോണുകള്‍ ലഭിക്കും. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ നാലു മണിക്കൂര്‍ ഉപയോഗിക്കാം.