അസംസ്കൃത എണ്ണ വില കുത്തനെ ഉയരുന്നു, രൂപ വീണ്ടും ഇടിഞ്ഞു ഡോളറിനെതിരെ 82ലേക്ക്

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (18:09 IST)
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. 49 പൈസയുറ്റെ നഷ്ടത്തോടെ 81.89 എന്ന താഴ്ചയിലാണ് രൂപയുടെ വീനിമയം ഇന്ന് അവസാനിച്ചത്. അസംസ്കൃത എണ്ണയുടെ വില ഉയർന്നതാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇടയാക്കിയത്.
 
എണ്ണ ഉത്പാദന രാജ്യങ്ങൾ എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളാണ് അസംസ്കൃത എണ്ണവില ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസം രൂപയുടെ വിനിമയനിരക്ക് 81.95ലേക്ക് താഴ്ന്നിരുന്നു. വെള്ളിയാഴ്ച 81.35 നിരക്കിലായിരുന്നു രൂപയുടെ വിനിമയം അവസാനിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article