പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സര്‍ക്കാര്‍. 500 രൂപ നോട്ടിന് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കുമിടയിലാണ് സര്‍ക്കാര്‍ ചെലവാക്കിയത്. എന്നാല്‍ 2000 രൂപ അച്ചടിക്കുന്നതിന് 3.54നും 3.77നും ഇടയിലാണ് ചെലവ്. മന്ത്രി അര്‍ജുന്‍ രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
എന്നാല്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതിന് ചെലവാക്കിയ തുക അടക്കമല്ല ഈ കണക്ക്.
അച്ചടി നടന്നുകൊണ്ടിരിക്കുകയാണ് അതിനാല്‍ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള മൊത്തം ചെലവ് ഇപ്പോള്‍ കണക്കാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
2017 ഫെബ്രുവരി 24ലെ കണക്ക് പ്രകാരം രാജ്യത്ത് ഉപയോഗത്തിലുള്ള മൊത്തം നോട്ടുകളുടെ മൂല്യം 11.64 ലക്ഷം കോടിയാണ്.
അതേസമയം നോട്ട് നിരോധനത്തിന് ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റുകള്‍ വഴി 12.44 ലക്ഷം കോടിയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നതായും മന്ത്രി സൂചിപ്പിച്ചു.
2017 ജനുവരി നാല്‌വരെയുള്ള കണക്കു പ്രകാരം രാജ്യത്തുള്ള 2.18 ലക്ഷം എടിഎമ്മുകളില്‍ 1.98 ലക്ഷം എടിഎമ്മുകളും പുതിയ നോട്ടുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പുനക്രമീകരിച്ചുകഴിഞ്ഞു.