അഞ്ചുരൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കും

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (11:06 IST)
റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ദൈനംദിന വിലയില്‍ നിന്നു കിലോയ്ക്ക് അഞ്ചു രൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കുന്നതിന് അനുമതി. സ്വാഭാവിക റബറിന്റെ വില വളരെ താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്ത് വിട്ടത്.

ഈ വിഷയത്തിലെ നടപടി നേരത്തെ മന്ത്രിസഭ കൈക്കൊണ്ടതാണെങ്കിലും ധനകാര്യം, സഹകരണം, കൃഷി വകുപ്പുകളുടെ അംഗീകാരത്തോടെ ഉത്തരവ് ഇറക്കേണ്ടതിനാലാണു വൈകിയത്. തുടര്‍ന്ന് ഇന്നലെയാണു ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ഉത്തരവ് ഇറക്കിയതോടെയാണ് ദൈനംദിന വിലയില്‍ നിന്നു കിലോയ്ക്ക് അഞ്ചു രൂപ കൂടുതല്‍  നല്‍കി  റബര്‍ സംഭരിക്കുന്നതിന് അനുമതിയായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.