ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിനായി പ്രത്യേക പദ്ധതികൾ, പ്രഖ്യാപനവുമായി മുകേഷ് അംബാനി

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (18:48 IST)
കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ബിസിനസ് ജമ്മു കശ്മീരിലേക്കും ലഡാക്കിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിനായി പ്രത്യേക കർമ പദ്ധതികൾ തയ്യാറാക്കും എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബനി വ്യക്തമാകി. 
 
റിലയൻസ് ഗ്രൂപ്പിന്റെ 42ആമത് വാർഷിക ജനറൽ മീറ്റിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ശിരസാവഹിക്കുന്നു ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസന ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇതിനയി പ്രത്യേക കർമ്മ സേനയെ തന്നെ നിയോഗിക്കും' മുകേഷ് അംബാനി പറഞ്ഞു. 
 
കശ്മീരിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് നിക്ഷേപം നടത്താൻ രാജ്യത്തെ സ്ഥാപനങ്ങൾ തയ്യാറാവണം എന്ന് കശ്മീർ വിഷയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ പ്രധനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താൻ റിലയസ് ഗ്രൂപ്പ് തയ്യാറാണ് എന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article