എന്തുകൊണ്ടാണ് പ്രളയം സംസ്ഥാനത്ത് ആവർത്തിക്കുന്നത് എന്നതിൽ കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യയുള്ള ഇടങ്ങൾ വർധിച്ചുവരുന്നു എന്നതും ഭയപ്പെടുത്തുന്ന ഒന്ന് തന്നെ. കേരളത്തിന്റെ കാലാവസ്ഥയിൽ പെട്ടന്നുള്ള ഈ മറ്റങ്ങൾ എങ്ങനെ ഉണ്ടായി എന്ന് അറിഞ്ഞാൽ മാത്രമേ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ നമുക്ക് സാധിക്കൂ.
കഴിഞ്ഞ തവണത്തെ അതേ പറ്റേണിലാന് സംസ്ഥാനത്ത് ഇത്തവണയും മഴ പെയ്തത്. ആദ്യം പെയ്ത മഴയിൽ വെള്ളപ്പൊക്കം ഉണ്ടായി പിന്നീട് ഒരിടവേളക്ക് ശേഷം വീണ്ടും മഴ ശക്തമായതോടെ വലിയ ദുരന്തത്തെ കേരളം നീങ്ങൂന്നതാണ് കഴിഞ്ഞ വർഷം കണ്ടത്. എന്നാൽ ഇത്തവണ തുടക്കത്തിൽ തന്നെ തുടർച്ചയായി പെയ്ത മഴയിൽ വലിയ ദുരത്തമാണ് ഉണ്ടായത്, കഴിഞ്ഞ ദിവസം മുതൽ മഴ ഒഴിഞ്ഞുനിൽക്കുകയാണ് എങ്കിലും ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടുകയാണ്. ഇത് ശക്തമായ മഴയായി 15ന് ശേഷം സംസ്ഥാനത്ത് എത്തും എന്നാണ് പ്രവചനം.