വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു, ഒരാളെ കാണാതായി

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (17:52 IST)
വിശാഖപട്ടണം: വിശാഖപട്ടണം തിരത്തിനടുത്ത് കപ്പലിന് തീപിടിച്ചു. അപക്ടത്തെ തുടർന്ന് കടലിലേക്ക് എടുത്തുചാടിയ കപ്പലിലെ ജീവനക്കാരെ തീര സുരക്ഷ സേന രക്ഷപ്പെടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ഒരു ജീവനക്കാരനെ കാണാതായി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
 
ഇന്ന് രാവിലെയായിരുന്നു സംഭവം വലിയ സ്ഫോടനത്തെ തുടർന്ന് വിശാഖപട്ടണം തീരക്കടലിൽ ഉണ്ടായിരുന്ന കോസ്റ്റൽ ജാഗ്വർ എന്ന കപ്പലിന് തീപിടിക്കുകയായിരുന്നു. അതിവേഗം തീ കപ്പലിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാൻ തുടങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ കടലിലേക്ക് എടുത്തുചാടി.
 
മേഖലയിൽ ഉണ്ടായിരുന്ന റാണി റാഷ്മോണി എന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഉടൻ തന്നെ രക്ഷാ പ്രവർത്തനത്തിന് എത്തി. 28 ജീവനക്കാരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാളെ കാണാതാവുകയായിരുന്നു. ഹെലികോപ്റ്ററും രക്ഷാ പ്രവർത്തനത്തിനായി എത്തിയിരുന്നു. കപ്പലിലിൽ സ്ഫോടനം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമാക്കിയിട്ടില്ല. 

#WATCH Visakhapatnam: At 11:30 am today, 29 crew members of Offshore Support Vessel Coastal Jaguar jumped into water after a fire engulfed the vessel. 28 rescued by Indian Coast Guard. Search for 1 missing crew underway. Exact cause of fire yet to be ascertained. #AndhraPradesh pic.twitter.com/pksYGrC9ZE

— ANI (@ANI) August 12, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍