ആ സന്ദേശം വൈറലായോ ? ഇനി വാട്ട്‌സ് ആപ്പ് പറഞ്ഞു തരും, അറിയൂ !

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (16:16 IST)
വ്യാജ പ്രചരണങ്ങളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നത് രാജ്യത്ത് കൊലപാതകങ്ങളിലേക്ക് വരെ നയിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വഴിയാണ് മിക്ക വ്യാജ സന്ദേശങ്ങളും പ്രചരിച്ചിരുന്നത്. ഇത് തടയുന്നതിനായി നിരവധി സംവിധാനങ്ങളാണ് വാട്ട്‌സ് ആപ്പ് കൊണ്ടുവന്നത്. 
 
മെസെജുകൾ ഫോർവെഡ് ചെയ്യാവുന്നതിന്റെ എണ്ണത്തിൽ കുറവ് വരുത്തുകയണ് അദ്യം ചെയ്തത്. പിന്നീട് ഫോർവെഡ് ചെയ്യപ്പെട്ട സന്ദേശങ്ങൾക്ക് മുകളിൽ ഫോർവേഡഡ് എന്ന് ടാഗ് നൽകി. ഇപ്പോഴിതാ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. ഒരുപട് തവണ ഫോർവെഡ് ചെയ്യപ്പെട്ടവയും വൈറലായതുമായ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം. 
 
ഇത്തരത്തിലുള്ള സന്ദേശങ്ങൾ നമ്മൾ വീണ്ടും ഫോർവെഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വാ‌ട്ട്‌സ് ആപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുക. ഇതിലൂടെ അനാവശ്യമായി സന്ദേശങ്ങൾ ഫോർവെഡ് ചെയ്യപ്പെടുന്നത് ചെറുക്കാനാകും എന്നാണ് വാട്ട്‌സ് ആപ്പ് കണക്കുകൂട്ടുന്നത്. വാട്ട്‌സ് ആപ്പിന്റെ ബീറ്റ പതിപ്പിൽ നിലവിൽ സംവിധാനം ലഭ്യമാണ് അടുത്ത അപ്‌ഡേറ്റിലൂടെ എല്ലാ പതിപ്പുകളിലും ഫീച്ചർ ലഭ്യമായി തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍