റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചേക്കും

Webdunia
വ്യാഴം, 14 മെയ് 2015 (11:50 IST)
റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.  വിലക്കയറ്റത്തോത് താഴുകയും വ്യാവസായികോല്‍പാദനം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പലിശ നികക്കുകള്‍ ജൂണ്‍ രണ്ടിന് നടക്കുന്ന ധനനയ അവലോകനത്തിലൊ  അതിനു മുന്‍പോ പലിശ നിരക്കുകള്‍ താഴ്ത്തുമെന്നാണ് ധനകാര്യ രംഗത്തുള്ളവരുടെ പ്രതീക്ഷ.

റീപോ നിരക്ക് കുറയുയ്ക്കുന്നതിലൂടെ  ബാങ്കുകള്‍ക്കു കുറഞ്ഞ നിരക്കില്‍ പണം സമാഹരിക്കാനാകും ഇതിലൂടെ ഉപയോക്താക്കള്‍ക്കു നല്‍കുന്ന വായ്പകളുടെ പലിശനിരക്കു  കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ വിപണിയില്‍ പണലഭ്യത ഉയരും. കുറഞ്ഞ നിരക്കില്‍ വ്യവസായികള്‍ക്കു  വായ്പ ലഭിച്ചാല്‍ വ്യവസായരംഗത്തു കൂടുതല്‍ മുതല്‍ മുടക്കുണ്ടാകുമെന്നും കണക്കാക്കുന്നു.