പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു
പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. ബാങ്കുകളുടെ കരുതൽ ധന അനുപാതം 4 ശതമാനത്തിലും മാറ്റമില്ലാതെ തുടരും.
പണപ്പെരുപ്പ നിരക്ക് കൂടുന്നതും രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് വായ്പാ നയത്തില്‍ ആർബിഐ മാറ്റം വരുത്താതിരുന്നത്. റിസർവ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.
അടുത്ത രണ്ടു ക്വർട്ടറുകളിൽ പണപ്പെരുപ്പ നിരക്ക് 4 .3 – 4 .7 ശതമാനം ആയി നിലനിർത്താനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം കൂടാമെന്ന ആശങ്ക കാരണം ഒക്ടോബറിലെ അവലോകനത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്‌തൃ വില സൂചികയിലെ വർധന 3.58 ശതമാനമാണ് ഇപ്പോൾ.