വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ നിരക്ക് 8 ഇരട്ടിയാക്കി, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (12:46 IST)
വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റീ റജിസ്ട്രേഷൻ നിരക്കുകൾ ഉയർത്തിയത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല. 
 
ബസുകൾക്ക് നിലവിലുള്ള റജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ റജിസ്ട്രേഷൻ ഫീസിൽ വർധനവുണ്ടാവുക.അടുത്ത വർഷം ഏപ്രിൽ ഒന്നോട് കൂടി പുതിയ നിരക്കുകൾ നിലവിൽ വരും.ജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ മോട്ടർ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 500 രൂപയും പിഴയുണ്ടാകും
 
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും പുതുക്കിയ നിരക്ക് പ്രകാരം  15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപ അടയ്ക്കേണ്ടതായി വരും. നിലവിൽ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഓട്ടോറിക്ഷകൾക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article