മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന പൊളിക്കൽ നയത്തിൽ അവ്യക്തത. സ്വകാര്യവാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 20 വര്‍ഷത്തിനു ശേഷവും പൊതുവാഹനങ്ങള്‍ 15 വര്‍ഷത്തിലും നടത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന് ശേഷം ഉടമകൾക്ക് വാഹനം പൊളിക്കാനായി നൽകാം.എന്നാല്‍, പൊതുവാഹനങ്ങള്‍ക്ക് വര്‍ഷംതോറും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ പതിനഞ്ചുവര്‍ഷമാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി. പതിനഞ്ചുവര്‍ഷത്തിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി രജിസ്ട്രേഷൻ നീട്ടി നൽകും.ഇപ്പോള്‍ റോഡിലുള്ള വാഹനങ്ങള്‍ക്കാണോ അതോ പുതിയ വാഹനങ്ങള്‍ക്കാണോ നയം ബാധകമാകുക എന്നതിൽ അവ്യക്തതയുണ്ട്. നിയമം അനുസരിച്ച് പുതിയ രജിസ്ട്രേഷൻ ഉടമകൾക്ക് 20 വർഷം വരെ രജിസ്ട്രേഷൻ കാലാവധി ഉണ്ടായിരിക്കും.
20 വര്‍ഷത്തിനുമുകളില്‍ 51 ലക്ഷവും പതിനഞ്ചുവര്‍ഷത്തിനുള്ള മുകളിലുള്ള 34 ലക്ഷം വാഹനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് ഏകദേശകണക്ക്. വാഹനങ്ങൾ പൊളിക്കുന്നത് മൂലം 10,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ഉണ്ടാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറയുന്നത്.