2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിയ്ക്കാൻ ജപ്പാനും

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (14:21 IST)
2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന പൂർണമായും നിരോധിയ്ക്കാൻ ജപ്പാനും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യം ജപ്പാന്റെ സജീവ പരിഗണനയിൽ ഉള്ളതായാണ് റിപ്പോർട്ടുകൾ. 2050 ഓടെ രാജ്യത്തെ കാർബൺ എമിഷൻ കുറയ്കും എന്ന് ജാപ്പനിസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ലോക മാർക്കറ്റിൽ വിൽക്കപ്പെടുന്ന നിരവധി വാഹന ബ്രാൻഡുകളുടെ ആസ്ഥാനം എന്ന നിലയിൽ ഇത് വലിയ ചലനങ്ങൾ തന്നെ ജപ്പാനിൽ ഉണ്ടാക്കിയേക്കും. 
 
റിപ്പോർറ്റുകൾ ശരിയെങ്കിൽ 2030ന് ശേഷം ഇലക്ട്രിക് ഹൈബ്രിഡ് വാഹങ്ങൾക്ക് മാത്രമായിരിയ്ക്കും ജപ്പാൻ അനുമതി നൽകുക. ഹൈബ്രിഡ് വാഹനങ്ങൾക്കും പിന്നീട് നിരോധനം ഏർപ്പെടുത്തിയേക്കും 2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ പൂർണമായും നിരോധിയ്ക്കും എന്ന് നേരത്തെ ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഒരു പ്രഖ്യാപനം നടത്തിയ ആദ്യ രാജ്യമായി ഇതോടെ ബ്രിട്ടൺ മാറുകയും ചെയ്തു. 2030ന് ശേഷം അഞ്ച് വർഷം കൂടി ഹൈബ്രിഡ് വാഹനങ്ങൾക്ക് അനുമതിയുണ്ടാകും അതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായിരിയ്ക്കും അനുമതി നൽകുക.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍