അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിൽ; കേന്ദ്രം പ്രതികാരം തീർക്കുന്നു എന്ന് ആം ആദ്മി

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (11:34 IST)
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി. കർഷക സമാത്തിന് പിന്തുണ പ്രഖ്യാപിച്ചതിലുള്ള പ്രതികാരമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയത് എന്ന് ആം ആദ്മി ആരോപിയ്ക്കുന്നു. കെജ്‌രിവാളിനെ വീട്ടിൽനിന്നും പുറത്തിറങ്ങാനോ എംഎൽഎമാരെ വീടിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാനോ അനുവദിയ്ക്കുന്നില്ല എന്ന് എഎപി നേതാക്കൾ പറയുന്നു. 
 
കഴിഞ്ഞ ദിവസം കർഷകരുടെ സമരത്തിൽ പങ്കെടുത്ത് കെജ്‌രിവാൾ സമരത്തിന് പിന്തുണ പ്രഖ്യാപിയ്ക്കുകയും, കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർഷിയ്ക്കുകയും ചെയ്തിരുന്നു. സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെജിരിവാളിന്റെ വീടിന് ചുറ്റും ഡൽഹി പൊലീസ് ബാരിക്കേടുകൾ സ്ഥാപിയ്ക്കുകയായിരുന്നു. ഈന്നാൽ എഎപി നേതാക്കളൂടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വടക്കൻ ജില്ലകളുടെ ചുമതലയുള്ള ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ അലോക് കുമാർ വെർമ പ്രതികരിച്ചു     

This claim of CM Delhi being put on house arrest is incorrect. He exercises his right to free movement within the law of the land. A picture of the house entrance says it all.@DelhiPolice @LtGovDelhi pic.twitter.com/NCWBB9phDS

— DCP North Delhi (@DcpNorthDelhi) December 8, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍