ചൈനീസ് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ആർബിഐ

തിങ്കള്‍, 28 മാര്‍ച്ച് 2022 (19:24 IST)
ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണിതിലേറെയമുള്ളത്.
 
റിസർവ് ബാങ്ക് ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍