പലിശനിരക്കുകൾ ഇനിയും ഉയരും, റിപ്പോ നിരക്ക് അരശതമാനം ഉയർത്തി ആർബിഐ

ബുധന്‍, 8 ജൂണ്‍ 2022 (12:57 IST)
തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി കേന്ദ്രബാങ്ക്. മെയിലെ അസാധാരണമായ യോഗത്തിൽ നിരക്ക് കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ ജൂണിലും ആർബിഐ നിരക്ക് ഉയർത്തുകയായിരുന്നു. റിപ്പോ നിരക്കിൽ 0.50 ശതമാനത്തിന്റെ വർധനവാണ് ആർബിഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.90ശതമാനമായി. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) 4.5ശതമാനമായി നിലനിര്‍ത്തി.
 
2023 സാമ്പത്തിക വർഷത്തെ വളർച്ച അനുമാനം 7.2 ശതമാനമായി നിലനിർത്തിയ ആർബിഐ പണപ്പെരുപ്പ അനുമാനം 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായി ഉയര്‍ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍