മൊത്തവില സൂചികയും സർവകാലറെക്കോർഡിൽ, ഏപ്രിലിൽ 15.1 ശതമാനമായി

ചൊവ്വ, 17 മെയ് 2022 (16:20 IST)
രാജ്യത്തെ മൊ‌ത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോർഡ് നിലവാരമായ 15.1 ശതമാനത്തിലെത്തി. പച്ചക്കറി,പഴം,പാൽ,ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് ഇതിന് കാരണമായത്.മാർച്ചിൽ ഇത് 14.55 ശതമാനമായിരുന്നു.
 
ഇത് പതിമൂന്നാം മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്.കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു. ഇതോടെ ജൂണിലും ആർബിഐ നിരക്ക് വർധനയ്ക്ക് സാധ്യതയേറി. മെയ് നാലിനാണ് പണപ്പെരുപ്പത്തെ തുടർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയർത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍