രാജ്യത്ത് 143 ഉത്‌പന്നങ്ങളുടെ നികുതി കൂട്ടാൻ നീക്കം, സംസ്ഥാനങ്ങളോട് അഭിപ്രായം തേടി

തിങ്കള്‍, 25 ഏപ്രില്‍ 2022 (21:20 IST)
രാജ്യത്ത് വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടത്തിനും ശർക്കരയ്ക്കുമടക്കം 143 ഉത്‌പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു.
 
നിരക്ക് വർധന നിലവിൽ വന്നാൽ പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേയ്ക്ക് കൂടും.നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്‌പന്നങ്ങൾ എന്നിവയുടെയും വില ഉയരും.
 
143 ഉത്പന്നങ്ങളില്‍ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ധിപ്പിക്കുക. ഇതോടെ ഉത്പന്നങ്ങൾക്ക് ഫലത്തിൽ 10 ശതമാനം വിലക്കയറ്റമുണ്ടാകും. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍