വീണ്ടും കൊവിഡ് ഭീതി? കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്ര‌ണം കടുപ്പിച്ച് കർണാടക

തിങ്കള്‍, 25 ഏപ്രില്‍ 2022 (17:50 IST)
കൊവിഡ് നാലാം തരംഗ സൂചനകൾ വന്നുതുടങ്ങിയതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. പൊതു ഇടങ്ങളിൽ മുഖംമൂടി ധരിക്കണമെന്നും പൊതുജനങ്ങൾ  അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്ക്ണമെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
 
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മയ് പറഞ്ഞു.
 
 കഴിഞ്ഞ 8-10 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് മാനേജ്മെന്റിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ബൊമ്മൈ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍