ആഗസ്ത് നാലിന് നടക്കുന്ന പണ-വായ്പാ നയത്തില്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല. പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് നിരക്ക് കുറയ്ക്കാന്‍ തയ്യാറാവാത്തതെന്നാണ് വിലയിരുത്തല്‍.
അതേസമയം ഡിസംബറോടെ റിപ്പോ നിരക്ക് ഏഴ് ശതമാനമായി കുറച്ചേക്കുമെന്നും റോയിട്ടേഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ ദുര്‍ബലമായതിനാല്‍ രാജ്യത്തെ പണപ്പെരുപ്പം വര്‍ധിക്കാനിടയുണ്ട്. അങ്ങനെയങ്കില്‍ നിരക്ക് കുറയ്ക്കലില്‍നിന്ന് ആര്‍ബിഐ വിട്ടുനില്‍ക്കുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ആര്‍ബിഐ റിപ്പോ നിരക്ക് 7.25 ശതമാനമായി കുറച്ചത്. ഈവര്‍ഷംതന്നെ മൂന്ന് തവണയായി റിപ്പോ നിരക്കില്‍ 0.75 ശതമാനമാണ് കുറവ് വരുത്തിയത്.