പലിശനിരക്കുകളിൽ മാറ്റമില്ല, റിസർവ് ബാങ്ക് വായ്‌പാനയം പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 7 ഏപ്രില്‍ 2021 (13:01 IST)
പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസർവ് ബാങ്കിന് നൽകുന്ന വായ്‌പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
 
സംബദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അനുകൂല നിലപാട് തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നടപ്പ് സാമ്പത്തികവർഷം രാജ്യം 10.50 ശതമാനം ജിഡിപി വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ അനുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article