ഇടപാട് തടയാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ ഐ‌പി വിലാസം ബ്ലോക്ക് ചെയ്‌തേക്കും

തിങ്കള്‍, 22 മാര്‍ച്ച് 2021 (19:44 IST)
രാജ്യത്ത് ക്രിപ്‌റ്റോകറസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്‌സ്‌ചേഞ്ചുകളുടെയും ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം സർക്കാർ ബ്ലോക്ക്‌ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്.
 
സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്‌ക്ക് പദ്ധതിയുണ്ട്. അതിന് മുന്നോടിയായാണ് ക്രി‌പ്‌റ്റോകറൻസി ഇടപാടുകൾ തടയാൻ ഐപി വിലാസം ബ്ലോക്ക് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍