ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X മുബൈ നിരത്തുകളിൽ ചീറിപ്പായുന്നു

വെള്ളി, 18 മെയ് 2018 (12:14 IST)
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X ഇന്ത്യൻ വിപണിയിൽ അരങ്ങുണർത്താൻ എത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ റോഡുകളിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ടാറ്റ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലാണ്  45X എന്ന വാഹനത്തിന്റെ പരീക്ഷണ ഓട്ടം ടാറ്റ നടത്തുന്നത്.
 
2018ൽ നടന്ന ഓട്ടോ എക്സ്പോയിലായിരുന്നു പ്രീമിയം ഹാച്ച്ബാക്ക് 45Xനെ ടറ്റ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ വാഹനമുടനെ തന്നെ വിപണിയിലെത്താൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന H5Xന് ശേഷം മാത്രമേ പ്രീമിയം ഹാച്ച്ബാക്ക് 45X നെ വിപണിയിൽ അവതരിപ്പിക്കു.
 
1.2 ലിറ്റർ പെട്രോൾ 1.5 ഡീസൽ എഞ്ചിനുകളിലാകും വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുക. ജാഗ്വാർ ലാന്റ് റോവർ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ ടാറ്റയൂടെ യൂറോപ്യൻ മേഖലയാണ് വാഹനത്തിന്റെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തോടെ വാഹനം ഇത്യൻ വിപണിയിൽ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍