പ്രേമം എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ വൻ പ്രചരണമായിരുന്നു ലഭിച്ചത്. അരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പടമായിരുന്നു ബിജു. എന്നാൽ റിലീസ് ചെയ്ത ആദ്യ ഒരാഴ്ച പടം വളരെ സൈലന്റ് ആയിട്ടായിരുന്നു നീങ്ങിയിരുന്നത്. ഈ സമയത്ത് വളരെ വിമർശങ്ങളായിരുന്നു ചിത്രത്തെക്കുറിച്ച് ഉയർന്ന് വന്നിരുന്നത്.
പതുക്കെ പതുക്കെ തീയേറ്ററിൽ ഇടം പിടിച്ച് ഒടുവിൽ സൂപ്പർ ഹിറ്റാവുകയായിരുന്നു നിവിന്റെ ആക്ഷൻ ഹീറോ ബിജു. ചിത്രം നൂറ് ദിവസമാണ് ഓടിയത്. ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനും നേടി. ഇതൊന്നുമല്ല പുതിയ സംഭവം. ചിത്രത്തിന് ആശംസയുമായി അന്യഭാഷയിൽ നിന്നും രണ്ട് പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് കോടി മുടക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടിക്ക് മുകളിലാണ് നേടിയത്.
തമിഴില്‍ നിന്ന് സംവിധായകന്‍ ബാല ആക്ഷന്‍ ഹീറോ ബിജു കണ്ടും ചിത്രത്തിന്റെ മികവിനെ അഭിനന്ദിക്കുകയും ചെയ്തു. ഒപ്പം ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തെയും സംവിധായകന്‍ എബ്രിഡ് ഷൈനെയും പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്.