പഴയ നോട്ടുകളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 2005നു മുമ്പ് അച്ചടിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സൌകര്യമൊരുക്കി. പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള കാലാവധി ജൂണ്‍ 30ല്‍ നിന്ന് ഡിസംബര്‍ 30ലേക്ക് നേരത്തെ ആര്‍ ബി ഐ നീട്ടിയിരുന്നു.
എന്നാല്‍, ജൂലായ് ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്‌പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കൊത്ത, ലഖ്‌നൌ, മുംബൈ, നാഗ്‌പുര്‍, ന്യൂഡല്‍ഹി, പട്‌ന, തിരുവനന്തപുരം, കൊച്ചി ശാഖകളില്‍ നിന്ന് മാത്രമാണ് പഴയ നോട്ടുകള്‍ മാറ്റിക്കിട്ടുക.