പാചകവാതകത്തിന്റെ വില കുറച്ചു

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (11:23 IST)
അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് പാചകവാതകത്തിന്റെ വിലയും കുറച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 113 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 199 രൂപയുമാണ് കുറച്ചത്.

പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില കുറച്ചതിനു പിന്നാലെയാണ് പാചകവാതകത്തിന്റെയും വില കുറച്ചത്. നേരത്തെ പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.