ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.943 രൂപയുമായി.
കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയും കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയുമാണ് വില.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. വില പ്രതിദിനം ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടാകുന്നില്ല.