പെട്രോള്‍-ഡീസല്‍ വില കുറച്ചു

Webdunia
ബുധന്‍, 1 ജൂലൈ 2015 (10:38 IST)
പെട്രോളിനും ഡീസലിനും വില കുറയ്‌ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണ് കുറച്ചത്. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം കൂടിയതും, രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞതുമാണ് വില കുറയ്‌ക്കാനുള്ള കാരണം.