കര്‍ഷകരെ കറുത്ത പൊന്ന് ചതിക്കുന്നു

Webdunia
തിങ്കള്‍, 19 ജനുവരി 2015 (11:09 IST)
കേരളത്തിന്റെ പ്രധാന വിളകളായ കുരുമുളക് കര്‍ഷകരെ ചതിക്കാന്‍ ഒരുങ്ങുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് 73500 രൂപ ഉണ്ടായിരുന്ന കുരുമുളക് വില ഇപ്പോള്‍ 60000 രൂപയ്ക്ക് താഴെയെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വില തകര്‍ച്ച അഭിമുഖീകരിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് 10800 ഡോളറാണ് ടണ്ണിന് വില. അതേസമയം വിയറ്റ്നാം 8000-9000 ഡോളറിലാണ് കുരുമുളക് വില്‍ക്കുന്നത്. കൂടാതെ മാര്‍ച്ച് മാസത്തോടെ വിയറ്റ്‌നാമില്‍ വിളവെടുപ്പ് സജീവമാകുകയും ചെയ്യും. ഈ സാചര്യത്തില്‍ വില ഇനിയും കുറയാന്‍ ആണ് സാധ്യത. അതേസമയം കേരളത്തില്‍ ഉല്‍ പാദനം കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയിലേറെയായി 75000 ടണ്ണിലെത്തുമെന്നാണ് നിഗമനം. ഇടുക്കി, വയനാട് മേഖലകളില്‍ നിന്നു പുതിയ ചരക്കിന്റെ വരവ് ആരംഭിക്കുകയും ചെയ്തു.

വില തകര്‍ച്ചയിലേക്ക് പോകുന്ന വേളയിലാണ് രണ്ട് വര്‍ഷത്തിലേറെയായി ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്ന 6000 ടണ്‍ കുരുമുളക് പുറത്ത് വന്നത്. കൂടാതെ നികുതി വെട്ടിച്ച്, റയില്‍ മാര്‍ഗവും മറ്റും കുരുമുളക് വന്‍തോതില്‍ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതും വിപണിയെ ബാധിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.