നോക്കിയ ചെന്നൈയിലെ പ്ലാന്റ് പൂട്ടുന്നു

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (11:17 IST)
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ ചെന്നൈയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് അടക്കുന്നു.നവംബര്‍ ഒന്നുമുതലാണ് പ്ലാന്റ് അടക്കുക.

കഴിഞ്ഞ ഏപ്രിലില്‍ നോക്കിയ ഏറ്റെടുത്തപ്പോള്‍ കരാറില്‍ നോക്കിയയുടെ ചെന്നൈ പ്ളാന്റ് ഉള്‍പ്പെട്ടിരുന്നില്ല.ഇവിടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുരുന്നത് സംബന്ധിച്ച് മൈക്രോസോഫ്‌റ്റില്‍ നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്ളാന്റ് പൂട്ടുന്നത്.

ചെന്നൈ പ്ളാന്റ് പൂട്ടുന്നതോടെ 6,000 ഓളം ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാകും.നേരത്തെ ചെന്നൈ പ്ളാന്റിനെതിരെ സുപ്രീം കോടതിയില്‍ ആദായനികുതി കേസ് നിലവിലുണ്ട്.ഏപ്രിലില്‍ നോക്കിയയെ ഏറ്റെടുത്തെങ്കിലും, ചെന്നൈ പ്ളാന്റില്‍ സംയുക്തമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടരാമെന്ന് ഏറ്റെടുക്കല്‍ കരാറില്‍ പറഞ്ഞിരുന്നെങ്കിലും

ഒക്‌ടോബര്‍ 31ന് ശേഷമുള്ള നിര്‍മ്മാണ ഓര്‍ഡറുകള്‍ മൈക്രോസോഫ്‌റ്റ് നോക്കിയയ്‌ക്ക് നല്‍കിയിട്ടില്ല. ഉയര്‍ന്ന നികുതി ഈടാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ പ്ലാന്റ് ഏറ്റെടുക്കുന്നതിനോട് മൈക്രോസോഫ്‌റ്റ് വിമുഖത കാട്ടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.